ഇമെയിൽ, ഫോൺ, വീഡിയോ കോൾ എന്നിവ വഴി പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള മാർഗം മിത്രം കിയോസ്‌കിൽ സജ്ജീകരിച്ചിരിക്കുന്നു. മിത്രം കിയോസ്‌കിലെ സ്‌ക്രീനിൽ കാണുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പരാതിക്കാർക്ക് വിവരങ്ങൾ നൽകാം. കൺട്രോൾ റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനത്തിൽ 24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
പരാതി ഇ-മെയിൽ വഴി അയക്കാനും എഴുതി തയ്യാറാക്കിയത് സ്കാൻ ചെയ്യാനും സൗകര്യമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വീഡിയോ കോൾ വഴിയും ബന്ധപ്പെടാം. സംസ്ഥാനത്തുടനീളം ഇത്തരം കിയോസ്‌കുകൾ സ്ഥാപിക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മിത്രം കിയോസ്ക്