സന്ദേശം
IGP & കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം സിറ്റി
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുനഃക്രമീകരിച്ചിട്ടുണ്ട്
, പോലീസ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വെബ്‌സൈറ്റ് വളരെ ഉപയോഗപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. തലസ്ഥാന നഗരിയിൽ കാര്യക്ഷമവും പ്രതികരണശേഷിയുള്ളതും നിഷ്പക്ഷവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പോലീസ് ഭരണം നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ പൗരന്മാർക്ക് സാങ്കേതികവിദ്യാധിഷ്ഠിത സേവനം ലഭ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഞങ്ങൾ അതിവേഗം മുന്നേറുകയാണ്. പൗരന്മാരുടെ സജീവമായ സഹകരണത്തോടെ മാത്രമേ പോലീസിംഗ് കാര്യക്ഷമമായി നടത്താൻ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കമ്മ്യൂണിറ്റി പോലീസിന്റെ തനതായ സംവിധാനമുള്ള വിവിധ പദ്ധതികളിൽ കേരള പോലീസ് പൗരന്മാരെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനവും കുറ്റകൃത്യ നിയന്ത്രണ നടപടികളും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി വരുന്നു. സമൂഹത്തിന്റെ ജനാധിപത്യ ക്രമം കാത്തുസൂക്ഷിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഭരണഘടനാ വ്യവസ്ഥകൾ ഉയർത്തിപ്പിടിക്കുന്നതിലും തിരുവനന്തപുരം സിറ്റി പോലീസ് എല്ലാ പ്രതിബന്ധങ്ങളെയും തുടർന്നും നേരിടുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.
ശ്രീ. തോംസൺ ജോസ് ഐപിഎസ്
IGP & കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം സിറ്റി
കേരളം